India thrash West Indies by innings and 272 runs for biggest Test win<br />വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു രാജകീയ ജയം. ലോക റാങ്കിങിലെ ഒന്നാംസ്ഥാനക്കാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച ഇന്ത്യ വിന്‍ഡീസിനെ ഇന്നിങ്‌സിനും 272 റണ്‍സിനും കെട്ടുകെട്ടിക്കുകയായിരുന്നു. വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ കരീബിയക്കാരുടെ കഥ കഴിച്ചത്. സ്‌കോര്‍: ഇന്ത്യ ഒമ്പതിന് 649 ഡിക്ലയേര്‍ഡ്, വിന്‍ഡീസ് 181, 196. ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. <br />#Teamindia #INDvWI